അതി മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവ് കുന്ദമംഗലം പോലീസിന്റെ പിടിയിലായി. കക്കാടംപൊയിൽ നെല്ലിക്കലിൽ മാനി എന്ന കമറുദ്ദീനെയാണ്(32) കള്ളൻതോടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 14.56 ഗ്രാം എം ഡി എം എ പോലീസ് പിടിച്ചെടുത്തു. .
യുവാക്കളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന പ്രതിയെ ഏറെ നാളായി പോലീസ് അന്വേഷിച്ചവരികയായിരുന്നു.ഇയാൾ കള്ളൻതോട് ഭാഗത്തെ ചില സ്ഥാപനങ്ങലെ വിദ്യാർത്ഥികൾക്കും, കെട്ടാങ്ങൽ ഭാഗത്തെവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ചിലവിദ്യാർത്ഥികൾക്കും ലഹരി മരുന്ന് എത്തിച്ചു കൊടുക്കുന്നതായും സംശയമുണ്ട്. കഴിഞ്ഞദിവസംസംഘട്ടനം നടന്ന കോളേജിലെ ചില വിദ്യാർത്ഥികളെ ഇയാളുടെ വലയിലുള്ളതായി സംശയമുണ്ട് . കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വെളിവാകുകയുള്ളൂവെന്ന്ന്ന് പോലീസ് പറഞ്ഞു.
എസ് ഐ മുഹമ്മദ് അഷ്റഫ്, എസ് ഐ അഭിലാഷ്, എ എസ് ഐ സുരേഷ് , സി.പി.ഒ ഷമീർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.