കണ്ണൂർ പിലാത്തറയിൽ 11 കാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവ് നായ കൂട്ടം. കാലിന് കടിയേറ്റ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ആയിഷക്ക് നായ്ക്കളുടെ കടി ഏറ്റത് . ആക്രമണത്തിൽ നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികൾ ഓടിയെത്തിയാണ് രക്ഷിച്ചത്.
പാലക്കാട് ഓലശ്ശേരിയിൽ തെരുവ് നായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. കിടപ്പ് രോഗിയെ അടക്കം നായ കടിച്ചു .71കാരനായ കുട്ടിയപ്പനെയാണ് തെരുവ് നായ കടിച്ചത്. കുട്ടിയപ്പൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ നിരവധി വളർത്ത് മൃഗങ്ങളെയും തെരുവ് നായ ആക്രമിച്ചു.