കെ പി സി സി സംഘടിപ്പിക്കുന്ന അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
നാളെ വൈകീട്ട് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന പരിപാടിയിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനാണ്അധ്യക്ഷന്‍. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, സിനിമ-സാംസ്കാരിക മേഖലയിലുള്ള പ്രശസ്തര്‍, മത മേലധ്യക്ഷന്മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് വിപുലമായ അനുസ്മരണ പരിപാടിയാണ് കെപിസിസി നാളെ ഒരുക്കുന്നത്..അനുസ്മരണ ചടങ്ങിലേക്ക് കക്ഷിനേതാക്കന്മാരെ മാത്രം ക്ഷണിക്കാനായിരുന്നു ആദ്യം കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍, പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ കൂടി ക്ഷണിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ തീരുമാനമായത്.
ജൂലൈ 18-നാണ് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. വന്‍ജനാവലിയുടെ അന്ത്യാഭിവാദ്യമേറ്റുവാങ്ങിയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.