ഏറെനേരം പരിശ്രമിച്ചിട്ടും ലക്ഷ്യകാണാതെ മോഷ്ടാവിനു നിരാശ.പൊന്നാംവെളി മാർക്കറ്റിനു സമീപം സ്ഥാപിച്ചിരിക്കുന്ന പട്ടണക്കാട് പൂങ്കാവിൽ പുത്തൻപള്ളിവക പൊന്നാംവെളി മുഹുയുദ്ദീൻ മസ്ജിദിന്റെ നേർച്ചപ്പെട്ടി മോഷ്ടിക്കാനുള്ള ശ്രമം പാളിയതോടെയാണ് കള്ളന് രോഷം വന്നത്.വെള്ളിയാഴ്ച രാത്രി 12.30 ഓടെയായിരുന്നു പാന്റും ഷർട്ടും ധരിച്ച മോഷ്ടാവ് നേർച്ചപ്പെട്ടിയിൽ നിന്ന് പണം മോഷ്ടിക്കാൻ എത്തിയത്.പലവഴി ശ്രമങ്ങള്‍ നടത്തിയിട്ടും നേര്‍ച്ചക്കുറ്റി തകര്‍ക്കാനോ തുറക്കാനോ മോഷ്ടാവിനായില്ല. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യത്തിൽ നിന്നാണ് കള്ളന്റെ പണിപ്പെട്ട ശ്രമങ്ങൾ കണ്ടത് പള്ളി അധികൃതര്‍ പട്ടണക്കാട് പോലീസില്‍ പരാതി നൽകിയിട്ടുണ്ട്.
നേര്‍ച്ചക്കുറ്റി മോഷണത്തിനായി പണി പതിനെട്ടും നോക്കി,ഒടുവിൽ നിരാശ,ദൃശ്യങ്ങൾ ഒപ്പിയെടുത്ത് സി സി ടി വി

