Kerala News

കെ.പി.സി.സി ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കം;മുല്ലപ്പള്ളിയും സുധീരനും പങ്കെടുക്കില്ല

കെ.പി.സി.സിയുടെ നവസങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന് ഇന്ന് കോഴിക്കോട് തുടക്കമാകും. ഇന്നും നാളെയുമായി കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിയന്‍ കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന പരിപാടിയില്‍ സംഘടനാ ശേഷി ശക്തമാക്കുന്നതിനൊപ്പം 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ചര്‍ച്ചയാകും.അതേസമയം വി എം സുധീരനും മുല്ലപ്പളളി രാമചന്ദ്രനും ചിന്തൻ ശിബിരിൽ പങ്കെടുക്കില്ല. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.. എന്നാല്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത, വ്യക്തിപരമായ അസൗകര്യം കൊണ്ടാണ് ഇരു നേതാക്കളും എത്താത്തതെന്നും അതൊരു ബഹിഷ്‌കരണമല്ലെന്നും കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ പ്രതികരിച്ചു. ‘പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അതൊരു ബഹിഷ്‌കരണോ, വിയോജിപ്പോ അല്ല. 202 ഓളം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അതില്‍ പി പി തങ്കച്ചന്‍, തെന്നല ബാലകൃഷ്ണന്‍, ശരത് ചന്ദ്ര പ്രസാദ് എന്നിവരും പങ്കെടുക്കുന്നില്ല. വി എം സുധീരന് യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ തിയ്യതിയില്‍ അസൗകര്യവും അറിയിച്ചിരുന്നു. ഇത്തരം വാര്‍ത്ത നല്‍കി പൊലിമ കളയരുതെന്നാണ് അഭ്യര്‍ത്ഥന.’ പ്രവീണ്‍ കുമാര്‍ പറഞ്ഞു.
കെ പി സി സി ഭാരവാഹികള്‍ക്കു പുറമേ ഡിസിസി പ്രസിഡന്‍റുമാരും പോഷകസംഘടനാ ഭാരവാഹികളുമടക്കം 200 ഓളം പ്രതിനിധികളാണ് കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്പിന്‍കോര്‍ട്ട് യാര്‍ഡില്‍ നടക്കുന്ന ചിന്തിന്‍ ശിബിരത്തില്‍ പങ്കെടുക്കുക. ഉദയ്പൂര്‍ ചിന്തന്‍ ശിബിരത്തിന്‍റെ മാതൃകയിലാകും ചര്‍ച്ചകള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!