ആരാധനാലയങ്ങള്‍ക്കായി ദേശീയ പാതകളുടെ അലൈന്മെന്റ് മാറ്റേണ്ടതില്ലെന്ന് ഹൈക്കോടതി. വികസനപദ്ധതികള്‍ക്കായി നിസാരകാര്യങ്ങളുടെ പേരില്‍ എന്‍.എച്ച് സ്ഥലം ഏറ്റൈടുപ്പില് ഇടപെടില്ല എന്നും കോടതി വ്യക്തമാക്കി.
ദേശീയപാത അതോറിറ്റിയുടെ കൊല്ലം ജില്ലയിലെ സ്ഥലമേറ്റെടുക്കലിനെതിരെയായിരുന്നു ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. ദേശീയ പാതയുടെ അലൈന്മെന്റില് മാറ്റം വരുത്തണം, സ്ഥലമേറ്റെടുപ്പ് നടത്തരുത് തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഹരജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.
കുടുംബപരമായ സ്വത്തുക്കള്‍ മാത്രമല്ല, ആരാധനാലയങ്ങള്‍ കൂടി സ്ഥലമേറ്റെടുക്കുമ്പോള്‍ മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
എന്നാല്‍ ദേശീയ പാതകളുട വികസനം രാജ്യത്തിന്റെ വികസനത്തിന് അത്യാവശ്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങള്‍ മാറ്റിസ്ഥാപിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിച്ചുകൊള്ളുമെന്നും കോടതി പറഞ്ഞു.
ഭൂമി ഏറ്റെടുപ്പ് വിഷയത്തില്‍ അനാവശ്യമായി ഇടപെടില്ലെന്നും ദേശീയ പാത വികസനം വിവിധ മേഖലകളിലെ വികസനത്തെ നേരിട്ടു ബാധിക്കുന്നതാണെന്നും കോടതി പറഞ്ഞു.

