തിരുവനന്തപുരം : എം ശിവശങ്കരിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു . തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് ക്ലബ്ലിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കരന്‍ വീട്ടില്‍ നിന്നും പൊലീസ് ക്ലബ്ബിലേക്ക് എത്തിയാണ് നിലവിൽ മൊഴി നൽകി കൊണ്ടിരിക്കുന്നത്.
രണ്ട് ദിവസം മുന്‍പ് എന്‍ഐഎ ഇതുമായി ബന്ധപ്പെട്ടുള്ള സൂചനകള്‍ നല്‍കിയിരുന്നു. നേരത്തെ പത്ത് മണിക്കൂറോളം കസ്റ്റംസ് ഇക്കാര്യത്തിൽ സെക്രട്ടറിയെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന തരത്തിലുള്ള ചില തെളിവുകള്‍ അന്വേഷണ സംഘത്തിന് നേരത്തെ സൂചന ലഭിച്ചിരുന്നു.