Kerala News

സ്വര്‍ണക്കടത്ത്; നെടുമ്പാശേരി വിമാനത്താവളം വഴി മുമ്പും സ്വര്‍ണം കടത്തി, സിനിമാ നിര്‍മാതാവ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തു

ഇറച്ചി വെട്ടുയന്ത്രത്തില്‍ കോടികളുടെ സ്വര്‍ണം കടത്തിയ കേസില്‍ സിനിമ നിര്‍മാതാവായ കെ.പി സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഏപ്രില്‍ രണ്ടിന് ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ ഇബ്രാഹീം കുട്ടിയുടെ മകന്‍ ഷാബിന്‍ ഉള്‍പ്പെടെ മൂന്ന് പേരെ നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.

ഇവരെ ചേദ്യം ചെയ്തപ്പോഴാണ് കെ.പി സിറാജുദ്ദീനാണ് ഗള്‍ഫില്‍ നിന്ന് സ്വര്‍ണം അയച്ചതെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് നിരവധി തവണ സിറാജുദ്ദീന് കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇയാള്‍ എത്തിയില്ല. സിറാജിനെ തിരിച്ചെത്തിക്കാനുള്ള ശ്രമം കസ്റ്റംസ് ഊര്‍ജിതമാക്കിയിരുന്നു. നാട്ടിലെത്തുന്ന വഴി ചൈന്നെ വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റംസ് ഇയാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്.

നെടുമ്പാശേരി വിമാനത്താവളം വഴി താന്‍ ആദ്യമായല്ല സ്വര്‍ണം കടത്തുന്നതെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. മുമ്പും ഇതേ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് സിറാജുദ്ദീന്‍ കസ്റ്റംസിനോട് തുറന്നു സമ്മതിച്ചു.

ഏപ്രില്‍ അവസാനത്തോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ കാര്‍ഗോ ആയി വന്ന ഇറച്ചി അരിയല്‍ യന്ത്രത്തില്‍ 2.23 കിലോ തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം കാറില്‍ യന്ത്രം കടത്തുകയായിരുന്നു. കേരളത്തിലേക്ക് കടത്താനുള്ള സ്വര്‍ണം ദുബായില്‍ സ്വന്തമായുള്ള ലെയ്ത്ത് വര്‍ക്ഷോപ്പില്‍ വിവിധ യന്ത്രങ്ങളിലും ഉപകരണങ്ങളിലും ഒളിപ്പിക്കുന്നതില്‍ വിദഗ്ധനാണ് സിറാജുദ്ദീന്‍. നിരവധി കള്ളക്കടത്ത് സംഘങ്ങളെ സിറാജുദ്ദീന്‍ ഈ രീതിയില്‍ സ്വര്‍ണം ഒളിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം കാറില്‍ യന്ത്രം കടത്തുകയായിരുന്നു. പ്രിവന്റീവ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഈ കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. സിനിമാ നിര്‍മാതാവായ കെ പി സിറാജുദ്ദീനാണ് യന്ത്രം അയച്ചതെന്നും ഷാബിനു വേണ്ടിയാണെന്നും കാര്‍ ഓടിച്ചിരുന്ന നകുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!