വ്യാജവീഡിയോ കേസില്‍ ഒരു കാരണവശാലും പിന്നോട്ടില്ലെന്നും നിയമപോരാട്ടം തുടരുമെന്നും ഡോ ജോ ജോസഫ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സജീവമായി രാഷ്ട്രീയത്തില്‍ താന്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ തോല്‍വിയുടെ കാരണങ്ങള്‍ പാര്‍ട്ടി കണ്ടെത്തുമെന്നുറപ്പുണ്ട്. ഏറ്റവും അധികം ആക്രമിക്കപ്പെട്ട സ്ഥാനാര്‍ത്ഥി താനാണെന്നും ജോ ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആദ്യമായാണ് ഡോ. ജോ ജോസഫിന്റെ പ്രതികരണം.
തൃക്കാക്കരയിലെ തോല്‍വി വ്യക്തിപരമല്ലെന്നും, തോല്‍ക്കാനുണ്ടായ കാരണങ്ങള്‍ പാര്‍ട്ടി കണ്ടെത്തുമെന്നും ജോ ജോസഫ് വ്യക്തമാക്കി. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.