ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍നിന്ന് സേനാ പിന്മാറ്റത്തിന് ധാരണയായതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ഇരുവിഭാഗം സൈന്യവും പിന്‍വാങ്ങാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട് കോര്‍ കമാന്‍ഡര്‍ തലത്തിലുള്ള ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ചൈനീസ് മേഖലയായ മോള്‍ഡോയിലാണ് തിങ്കളാഴ്ച ചര്‍ച്ച നടന്നത്. കിഴക്കന്‍ ലഡാക്കിലെ എല്ലാ സംഘര്‍ഷ മേഖലകളില്‍നിന്നു സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള ധാരണയുമായി ചര്‍ച്ച മുന്നോട്ടു കൊണ്ടുപോകുമെന്നും സൈന്യം വ്യക്തമാക്കി.