പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷിക്കാം
കേരളത്തിലെ മുഴുവന്‍ ഗവണ്മെന്റ്,എയിഡഡ്,ഗവ. കോസ്റ്റ് ഷെയറിംഗ് (IHRD, CAPE, LBS),സ്വാശ്രയ പോളിടെക്നിക്ക് കോളജുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്.
SSLC/ THSLC/ CBSE-X/മറ്റ് തുല്യപരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്,സയന്‍സ്,ഇംഗ്ലീഷ് മുതലായ വിഷയങ്ങള്‍ ഓരോവിഷയങ്ങളായി പഠിച്ചവര്‍ക്ക് എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം.1) കണക്ക്,ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എന്‍ജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം.2) അപേക്ഷിക്കാം. കേരളത്തിലെ ഗവണ്‍മെന്റ്/ ഗവ. കോസ്റ്റ്ഷെയറിംഗ് (IHRD, CAPE, LBS)പോളിടെക്നിക്കുകളിലെ മുഴുവന്‍ സീറ്റിലേക്കും എയിഡഡ് പോളിടെക്നിക്കുകളിലെ 85% സീറ്റുകളിലേക്കും,സ്വാശ്രയ പോളിടെക്നിക്ക് കോളജുകളിലെ 50% ഗവ. സീറ്റിലേക്കുമാണ് ഓണ്‍ലൈന്‍വഴി പ്രവേശനം നടക്കുന്നത്.THSLC, VHSEഎന്നിവ പാസാ യവര്‍ക്ക് യഥാക്രമം 10,2% വീതം റിസര്‍വേഷന്‍ ഉണ്ട്.VHSEപാസായവര്‍ക്ക് അവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തെരെഞ്ഞെടുക്കാന്‍ സാധിക്കുക. ഭിന്നശേഷിയുള്ളവര്‍ക്ക് 5% സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.SC/ST, OEC, SEBCവിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സിയ്ക്ക് ലഭിച്ച മാര്‍ക്കില്‍ കണക്ക്,സയന്‍സ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇന്‍ഡ്ക്‌സ് സ്‌കോര്‍ നിശ്ചയിക്കുന്നത്. കണക്ക്,ഇംഗ്ലീഷ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്റെ ഇന്‍ഡ്ക്‌സ് സ്‌കോര്‍ നിശ്ചയിക്കുന്നത്.
പൊതുവിഭാഗങ്ങള്‍ക്ക് 200 രൂപയും,പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായിwww.polyadmission.orgഎന്ന വെബ്‌സൈറ്റ് മുഖേനOne-Time Registrationപ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കേണ്ടതും അതിനുശേഷം വിവിധ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയിഡഡ്/IHRD/ CAPE/സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്കുംNCC / Sportsക്വാട്ടകളിലേക്കും അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും.NCC / Sportsക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകര്‍പ്പ് യഥാക്രമംNCCഡയറക്ടറേറ്റിലേക്കും,സ്പോര്‍ട്ട്സ് കൗണ്‍സിലിലേക്കും നല്‍കണം. സ്വകാര്യ സ്വാശ്രയ പോളിടെക്നിക്ക് കോളജ്,സര്‍ക്കാര്‍ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലോ മനേജ്മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ കോളേജിലേക്കും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.One-Time Registrationഅപേക്ഷകര്‍ ഒരു പ്രാവശ്യം മാത്രം ചെയ്താല്‍ മതിയാകും. ഒരു വിദ്യാര്‍ഥിയ്ക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.polyadmission.org.
എം.ബി.എ(ദുരന്തനിവാരണം) കോഴ്സ്
റവന്യു വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ ഗവേഷണ പരിശീലന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍മാനേജ്‌മെന്റ്(ILDM)-ല്‍2024-26അധ്യയന വര്‍ഷത്തേക്കുള്ള എം.ബി.എ(ദുരന്തനിവാരണം)കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 8 വരെildm.kerala.gov.inഎന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാം.
കേരള യൂണിവേഴ്‌സിറ്റി അഫിലിയേഷനുള്ള ഇന്ത്യയിലെ ആദ്യത്തെ എ.ഐ.സി.ടി.ഇ അംഗീകൃത എം.ബി.എ(ഡിസാസ്റ്റര്‍മാനേജ്‌മെന്റ്)കോഴ്‌സാണ് ഐഎല്‍ഡിഎം-ലേത്. ദുരന്ത നിവാരണ മേഖലയില്‍ ഗവേഷണത്തിനും ഉയര്‍ന്ന ജോലികള്‍ കൈവരിക്കാനും വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഉതകുന്നതാണ് ഈ എം.ബി.എ പ്രോഗ്രാം. ബിസിനസ്മാനേജ്‌മെന്റ്രംഗത്തെ വിദഗ്ധരും ഡിസാസ്റ്റര്‍മാനേജ്‌മെന്റ്മേഖലയിലെ അന്താരാഷ്ട്രതല ഫാക്കല്‍റ്റികളും ദുരന്തനിവാരണം കൈകാര്യം ചയ്യുന്ന റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.
അപേക്ഷകര്‍ക്ക് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും കെ-മാറ്റ്/ സി-മാറ്റ്/CATഎന്‍ട്രന്‍സ് പരീക്ഷയില്‍ സാധുവായ മാര്‍ക്കും ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547610005,ildm.revenue@gmail.com
മരം ലേലം
പള്ളിവാസല്‍ വില്ലേജില്‍ റോഡ് പുറമ്പോക്കില്‍ അപകടഭീഷണിയായി നിന്നിരുന്ന രണ്ട് യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിച്ചുമാറ്റിയത് ലേലം ചെയ്യുന്നു. മെയ് 29 രാവിലെ 11 ന് പള്ളിവാസല്‍ വില്ലേജ് ഓഫീസില്‍ നടക്കുന്ന
ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 1000 രൂപ നിരദദ്രവ്യം കെട്ടിവെക്കേണ്ടതാണ്.
ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരില്‍ ലേലം താത്കാലികമായി ഉറപ്പിക്കുന്നതും തടി വിലയും, തടി വിലയുടെ 5% വനവികസന നികുതിയും ചേര്‍ന്നതുകയുടെ 18% ജി.എസ്.റ്റിയും അടക്കം മുഴുവന്‍ തുകയും അന്നേദിവസം തന്നെ ഒടുക്കേണ്ടതുമാണ്.