Kerala News

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്കായി പ്രചരണം നടത്തി ബാലചന്ദ്രന്‍ ചുള്ളിക്കാട്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനായി പ്രചരണം നടത്തി കവിയും ആഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. എളമക്കര മേനോന്‍പറമ്പ് മേഖലയില്‍ പ്രചാരണം നടന്നത്.
ചുള്ളിക്കാടിന്റെ നേതൃത്വത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വീടുകള്‍ കയറി ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്കായി വോട്ടു ചോദിച്ചത്.

പ്രചാരണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍കുട്ടി, അസി. പ്രൊഫസര്‍ വി ആര്‍ പ്രമോദി, പൊന്നാനി എംഎല്‍എ നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മണ്ഡലത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് പ്രാധാന്യമെന്നും തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എല്‍ഡിഎഫിന് വോട്ട് ചെയ്യണമെന്നും ചുള്ളിക്കാട് വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു.

മണ്ഡലത്തിന്റെ പൊതുവായ ആവശ്യം നടപ്പാകണമെങ്കില്‍ എല്‍ഡിഎഫ് ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടര്‍ എന്ന നിലയിലും അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തില്‍ പങ്കെടുത്തതെന്നും എല്ലാ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനായി പ്രവര്‍ത്തിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!