ഇടുക്കി ജില്ലയിൽ ബിവറേജസിൽ ക്യൂ നില്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ സൗകര്യമൊരുങ്ങുന്നു. എംഡിയുടെ ഏറ്റവും പുതിയ നിർദേശമനുസരിച്ച് ഓഗസ്റ്റ് ഒന്നിനു മുൻപായി ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റുകളിലെല്ലാം വോക് ഇൻ സംവിധാനം നടപ്പാക്കണം. നിലവിലുള്ളവയിലും പുതുതായി ജില്ലയിൽ അനുവദിക്കുന്ന 8 ഔട്ട്ലെറ്റുകളിലുമാണ് വോക് ഇൻ സംവിധാനം ഏർപ്പെടുത്തുന്നത് .
നിലവിൽ ഈ സംവിധാനമുള്ളത് കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിലും അടിമാലിയിലുള്ള കൺസ്യൂമർ ഫെഡ് ബിവറേജസ് ഔട്ട്ലെറ്റിലും മാത്രമാണ്. പുതിയ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിച്ച രാജകുമാരിയിലെ ബിവറേജസ് ഔട്ട്ലെറ്റിലാണ് ആദ്യമായി വോക് ഇൻ സംവിധാനം നടപ്പാക്കുക. ഇതിനുള്ള ക്വട്ടേഷൻ ഹെഡ് ഓഫീസിന് കൈമാറിയെന്നാണ് അധികൃതർ പറയുന്നത്.
ബിവറേജസിൽ ഉണ്ടാകുന്ന നീണ്ട ക്യൂ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നുവെന്ന ഹർജിയിൽ ഹൈക്കോടതി വോക് ഇൻ സംവിധാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് എല്ലാ ബിവറേജസ്ഷോപ്പുകളും വോക് ഇൻ സംവിധാനത്തിലേക്ക് മാറാനൊരുങ്ങുന്നത്. ഇടുക്കി ജില്ലയിലെ17 ബിവറേജസ് ഷോപ്പുകളിൽ ഭൂരിഭാഗത്തിലും വോക് ഇൻ സംവിധാനം തുടങ്ങാൻ അസൗകര്യമുണ്ടെന്നും അധികൃതർ
പുതിയ സംവിധാനം ഏർപ്പെടുത്തുന്നത് 2,000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള ഔട്ട്ലെറ്റുകളിലാണ്. എന്നാൽ ആറിലധികം ഔട്ട്ലെറ്റുകളിൽ ആവശ്യത്തിനു സ്ഥലസൗകര്യമില്ലെന്ന് ബെവ്കോ അധികൃതർ റിപ്പോർട്ട് നൽകിയിരുന്നു. ഇവയിൽ ചിലത് മാറ്റി സ്ഥാപിക്കണമെന്ന് എംഡി നിർദേശിച്ചെങ്കിലും പകരം സ്ഥലം കണ്ടെത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്.