കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ച മുതല്‍ സിദ്ദു ആഹാരം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മൂപ്പത്തിനാല് വര്‍ഷം മുന്‍പ് റോഡിലുണ്ടായ അടിപിടിക്കേസില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ സിദ്ദുവിനെ ഒരു വര്‍ഷം തടവിന് ശിക്ഷിച്ചത് സുപ്രീം കോടതിയാണ്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഇരയുടെ കുടുംബം നല്‍കിയ പുന:പരിശോധനാ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി വന്നത്.