വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ. ഹർജി ഇന്ന് തന്നെ കോടതിയുടെ പരിഗണനക്ക് കൊണ്ട് വരാനാണ് നീക്കം.
മത സൗഹാർദം തർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ലെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ജോർജ് ആരോപിച്ചു. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
ഇതേ സമയം, പി സി ജോർജ് ഒളിവിലാണെന്നും മൂന്ന് ദിവസമായി തെരച്ചിൽ നടത്തുകയാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു. പി സി ജോര്‍ജ്ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായില്ല.ജോർജിന്‍റെ ഗണ്മാനെയും അടുത്ത ബന്ധുക്കളെയും ചോദ്യം ചെയ്തിരുന്നു.

