Kerala News

മരിച്ചിട്ട് നീതി കിട്ടിയിട്ട് എന്ത് കാര്യം? ഒരു അടിയും നോര്‍മല്‍ അല്ലെന്ന് ജുവല്‍ മേരി

എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നതെന്ന് നടിയും അവതാരികയുമായ ജുവല്‍ മേരി. സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ശബ്ദ സന്ദേശത്തില്‍ പ്രതികരണവുമായി നടി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി തന്റെ പ്രതികരണം കുറിച്ചത്. ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോയെന്നും നടി ചോദിക്കുന്നു.

ജുവല്‍ മേരിയുടെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം;

എനിക്ക് ഇനി ഇവിടെ നിക്കാന്‍ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെണ്‍കുട്ടിയുടെ നിലവിളി ! ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ് ! എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മള്‍ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാന്‍ തുടങ്ങുന്നത് ! ഈ കുഞ്ഞിനെ തന്നെ അല്ലെ അവളുടെ കുടുംബത്തില്‍ ഒരുക്കിയും പഠിപ്പിച്ചും സ്‌നേഹിച്ചും വളര്‍ത്തി കൊണ്ട് വന്നത് ! ഒരിക്കല്‍ ഒരുത്തന്റെ കൈ പിടിച്ച ഏല്‍പ്പിച്ചാല്‍ പിന്നെ അവള്‍ മകള്‍ അല്ലാതെ ആവുന്നുവുവോ ? ചെറിയ അടികള്‍ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോര്‍മല്‍ ആണ് ഈ അടുത്ത എന്റെ കുടുംബത്തില്‍ തന്നെ കേട്ട ഒരു വാദം ആണ് ഇത് ! ഒരു അടിയും നോര്‍മല്‍ അല്ല ! പ്രിയപ്പെട്ട ഒരു സുഹൃത്ത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥ കണ്ടിട് ഭര്‍ത്താവ് നിര്‍ദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന് ! ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം ! ഒരു കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ അതില്‍ നമുക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കില്‍ എത്തിച്ചു ! എന്നാല്‍ ഒരാള്‍ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാന്‍ എന്ത് സ്‌കെയില്‍ ആണ് നിയമത്തില്‍ ഉള്ളത് ! മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം ! നിങ്ങളുടെ പെണ്മക്കളെ കൊല്ലാന്‍ വിടാതെ ! ജീവിക്കാന്‍ ഇനിയെങ്കിലിം പടിക്കു പെണ്ണുങ്ങളെ ! പ്രിയപ്പെട്ട അച്ഛന്മാര്ക്ക് , ഒരടിയും നിസാരമല്ല ! നിങ്ങളുടെ പെണ്മക്കള്‍ ആണ് ! ജീവിതം അങ്ങനെ അല്ല ! Stop normalising domestic violence! Teach your children to stand up for themselves ! May her poor soul rest in peace.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!