തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി മുഖ്യമന്ത്രി പിണറായി വിജയൻ . ഇനിയുള്ള ആറ് ദിവസം മണ്ഡലത്തിലെ റാലികളിലും പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നാലാം മുന്നണി ആർക്കും പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ LDF, UDF, NDA സ്ഥാനാർത്ഥികൾക്കെല്ലാം ജനക്ഷേമ സഖ്യത്തിന്‍റെ വോട്ടിൽ പ്രതീക്ഷ ഉണ്ട്. ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥി ഉമാ തോമസിന്‍റെ നാമനിർദേശ പത്രിക തളളണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.പി. ദിലീപ് നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ക്യാമ്പ് ചെയ്ത് പ്രചരണത്തിന് മുഖ്യമന്ത്രി,പോരാട്ടം മുറുകി തൃക്കാക്കര; പരസ്യപ്രചാരണത്തിന് ഒരാഴ്ച മാത്രം

