നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിൽ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേർത്തുള്ള അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി. ശരത്തിനെ 15-ാം പ്രതിയായാണ് ചേർത്തിരിക്കുന്നത്.നടിയെ ആക്രമിച്ച ദൃശങ്ങൾ ഉണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തുടരന്വേഷണത്തിലെ അന്തിമ റിപ്പോർട്ട് അടുത്ത ദിവസങ്ങൾക്കുള്ളിൽ കോടതിയിൽ സമർപ്പിക്കും. ഈ മാസം 30 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം.
തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിലെ എട്ടാം പ്രതി കാവ്യ പ്രതിയാവില്ലെന്നും ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം നിർത്തുമെന്നും അന്വേഷണ സംഘം പറഞ്ഞു.സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്ത് 15-ാം പ്രതി; അനുബന്ധ റിപ്പോർട്ട് അങ്കമാലി കോടതിയിൽ നൽകി

