ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലെ ഹ്യൂമാനിറ്റി വൊക്കേഷണൽ ട്രെയിനിങ് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ സ്വന്തമായി ജോലി ചെയ്തും , സ്വയം നിർമ്മിച്ചതുമായ വസ്തുക്കൾ വിറ്റ് കിട്ടിയ ലാഭവിഹിതത്തിൽ നിന്നും 22,461 രൂപയുടെ (ഇരുപ്‌തി രണ്ടായിരത്തി നാനുറ്റി അറുപതി ഒന്ന് ) ചെക്ക് ബഹു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബഹു. തുറമുഖ വകുപ്പ്, മ്യുസിയം മന്ത്രിയും കോഴിക്കോട് സൗത്ത് എം.എൽ.എയുമായ ബഹു.അഹമ്മദ് ദേവർകോവിലിന് കൈമാറി.
കോർപ്പറേഷൻ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.കെ.നാസർ, നാഷണൽ ട്രസ്റ്റ് സംസ്ഥാനതല സമിതി മെമ്പർ പി.സിക്കന്തർ, ട്രസ്റ്റ് സെക്രട്ടറി പി.കെ.എം.സിറാജ്, ബഷീർ വടേരി, തംസിഫ്.എം.എം, വി.പി.അബ്ദുൾ ലത്തീഫ് ,കലാധരൻ, അക്‌ബർ അലി ഖാൻ,റോഷൻ ജോൺ ,ആബാ രമേശ്, വി.സുബൈർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഓട്ടിസം അടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ച് മുഖ്യധാരയിലേക്ക്
സധൈര്യം കടന്നുവരാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് 1996ല്‍ രൂപീകൃതമായ
ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന നൂറു
കണക്കിന് കുട്ടികള്‍ക്ക് വിദ്യാഭ്യാസം, പരിചരണം, തൊഴില്‍ പരിശീലനം, ഹോം
കെയര്‍ സെര്‍വീസ് തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ 25
വര്‍ഷങ്ങളായി ട്രസ്റ്റ് നടത്തിവരുന്ന തൻ്റെ നിയോജക മണ്ഡലത്തിലെ സ്ഥാപന സന്ദർശനവേളയിലായിരുന്നു മന്ത്രി.