Local

പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു

അഡ്വ.ഷമീര്‍ കുന്ദമംഗലത്തിന്റെയും, അസീസ് ചേരിഞ്ചാലിന്റെയും നേത്യത്വത്തില്‍ കുന്ദമംഗലം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ,പുറത്തും പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു.ജീവനോടു കൂടിയ കോഴി, പെരുന്നാള്‍ കുട്ടിക്കുപ്പായം, പെരുന്നാള്‍ സമ്മാനമായി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, കുട്ടികള്‍ക്ക് പെരുന്നാള്‍ പൈസ, അരിയും, പച്ചക്കറിയും തുടങ്ങിയതാണ് പെരുന്നാള്‍ കിറ്റ്. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ: പി.എം നിയാസ് മുഖ്യാത്ഥിയായിരുന്നു.സി.ടി ചേക്കുട്ടി, ബൈജു തുടങ്ങിയവര്‍ സംബന്ധിച്ചു.

പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്ത് പി.എഫ്.സി

കുന്നമംഗലം : കുന്നമംഗലത്തെ ചെറുപ്പക്കാരുടെ കൂട്ടായ്മയും ക്ലബ്ബുമായ പ്ലെയേര്‍സ് എഫ് സി കുന്നമംഗലം (PFC) നൂറോളം പെരുന്നാള്‍ കിറ്റുകള്‍ സമീപപ്രദേശങ്ങളില്‍ വിതരണം ചെയ്തു. ദിവസങ്ങള്‍ക് മുന്‍പ് ലോക്ഡൗണില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് ആഹാരസാധനങ്ങള്‍ നല്‍കുകയും നോമ്പ് 27 നു ഇഫ്താര്‍ കിറ്റുകള്‍ വീടുകളിലേക്ക് എത്തിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് ക്ലബ്ബിന്റെ പെരുന്നാള്‍ കിറ്റ് വിതരണം. പോലീസും മുന്‍ കേരള വോളീബോള്‍ താരവുമായ മുബഷിര്‍ കാരന്തൂര്‍ കിറ്റ് വിതരണം ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് ജാഫര്‍ കാരന്തൂരും ക്ലബ് സെക്രട്ടറി സല്‍മാന്‍ ഫാരിസ് കുന്നമംഗലവും ക്ലബ് മെമ്പര്‍ ലിജാസ് കാരന്തൂരും പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!