News

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാൽ ലക്ഷം കടന്നു

ന്യൂഡൽഹി : രാജ്യത്ത് രണ്ടു ദിവസങ്ങളിലായി തുടർച്ചയായി കോവിഡ് രോഗബാധതരുടെ എണ്ണം 6000 കടന്നു. നിലവിലെ സാഹചര്യം ആശങ്ക ഉയർത്തുന്നുണ്ട്. അതിവേഗത്തിലാണ് വ്യാപനം നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം 6654 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 1,25,101 ആയി. മരണ നിരക്കിലും കഴിഞ്ഞ ദിവസങ്ങളിൽ വർദ്ധനവ് കാണുന്നുണ്ട് 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് 137 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയിലെ കോവിഡ് മരണം 3720 ആയി.

മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും മുന്നില്‍ നിൽക്കുന്നത് . 44582 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1517 പേര്‍ മരിക്കുകയുമുണ്ടായി. 14753 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്നാടാണ് ഏറ്റവും അധികം രോഗികൾക്കുള്ള രണ്ടാമത്തെ സംസ്ഥാനം. മരണനിരക്കില്‍ രണ്ടാമത് ഗുജറാത്തും. 1തമിഴ്‌നാട്ടില്‍ 98 പേരാണ് മരിച്ചത്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം പതിമൂന്നായിരം കടന്നു 802 പേര്‍ മരിച്ചിട്ടുണ്ട്.

കേരളത്തിൽ ഇന്നലെ 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സ്ഥിരീകരിച്ചതിലുള്ള ഏറ്റവും അധികം രോഗികൾ ഉള്ള ദിവസം കൂടിയാണിത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!