കുന്ദമംഗലം: നാഷണല്‍ സര്‍വീസ് സ്‌കീം (NSS) സംസ്ഥാന തലത്തില്‍ എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷാര്‍ത്ഥികള്‍ക്കു വേണ്ടി നടപ്പാക്കുന്ന 10 ലക്ഷം മാസ്‌ക് ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ എന്‍ എസ് എസ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വളണ്ടിയര്‍മാര്‍ ഒന്നേകാല്‍ ലക്ഷം മാസ്‌കുകള്‍ തയ്യാറാക്കി. കുന്ദമംഗലത്തു നടന്ന ലളിതമായ ചടങ്ങില്‍ അഡ്വ.പിടിഎ റഹീം എംഎല്‍എ എന്‍.എസ്.എസ് ഭാരവാഹികളില്‍ നിന്നു മാസ്‌ക് ഏറ്റുവാങ്ങി. ചടങ്ങില്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍മാരായ മിനി എ.പി, സുധാകരന്‍, പ്രോഗ്രാം ഓഫീസര്‍മാരായ കൃഷ്ണന്‍ ഒ.പി, സില്ലി, ലീഡര്‍ ജവാദ് എം. എന്നിവര്‍ പങ്കെടുത്തു.
പരീക്ഷാര്‍ത്ഥികള്‍ക്കായി മാസ്‌കുകള്‍ സമര്‍പ്പിച്ചു

