കോഴിക്കോട്: കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി കുന്ദമംഗലത്തെ ഫ്‌ലാറ്റിലെത്തിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. നഗ്‌ന വീഡിയോ പകര്‍ത്തുകയും ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കി. മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ചെലവഴിച്ചതിന് ശേഷം കൂടെയുണ്ടായിരുന്ന ഒരാള്‍ക്കൊപ്പം ഫ്‌ലാറ്റിലെത്തിയതായിരുന്നു യുവതി. മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെയാണ് പീഡന പരാതി നല്‍കിയത്.

