ഇപി ജയരാജന്റെ പ്രസ്താവനയിൽ ആശയക്കുഴപ്പം സിപിഐഎമ്മിന് എന്ന് പി കെ കുഞ്ഞാലികുട്ടി.കുപ്പായം മാറുംപോലെ മുന്നണി മാറുന്ന പാർട്ടിയല്ല മുസ്ലിംലീഗെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ദേശീയതലത്തിൽ സിപിഎം അടക്കമുള്ള കക്ഷികൾ കോൺഗ്രസുമായി സഹകരിക്കുന്നുണ്ടെന്നും യുഡിഎഫില്‍ ഒരാശയക്കുഴപ്പവുമില്ലെന്നും നേതാക്കൾ പറഞ്ഞു. ആശയക്കുഴപ്പം ഇപ്പോൾ ഇടതുമുന്നണിയിലാണെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മലപ്പുറം ജില്ലാ ലീഗ് ഓഫീസിൽ നടക്കുന്ന പാർട്ടി യോഗത്തിനെത്തവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചത് കാപട്യം മാത്രമാണെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ഇല്ലാത്തത് പറഞ്ഞുണ്ടാക്കി മറ്റൊരു രീതിയിൽ ഉപയോഗിക്കാനാണ് സിപിഐഎമ്മിന്റെ ശ്രമം.ലീഗ് ഇടതു മുന്നണിയിലേക്ക് പോകുന്ന പ്രശ്നം ഉദിക്കുന്നില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പ്രതികരിച്ചു.