വാളയാറിലെ സഹോദരിമാരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം പാലക്കാട്ടെത്തി. സി.ബിഐയുടെ തിരുവനന്തപുരം യൂനിറ്റിൽനിന്നുള്ള സംഘം പെൺകുട്ടികളുടെ വീട്ടിൽ എത്തി തെളിവെടുപ്പ് നടത്തി.
കേസ് ഏറ്റെടുത്ത സി.ബി.ഐ പാലക്കാട് പോക്സോ കോടതിയിൽ രണ്ട് കുട്ടികളുടെയും മരണത്തിൽ വെവ്വേറെ എഫ്.ഐ.ആറുകൾ സമർപ്പിച്ചിരുന്നു.
കേസിലെ പ്രതികളെ വെറുതെവിട്ടതിന് ശേഷം സർക്കാർ നിയോഗിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നടക്കം സി.ബി.ഐ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തുടർന്നാണ് സി.ബി.ഐ സംഘം നടപടി ആരംഭിച്ചത്
പെൺകുട്ടികളുടെ മാതാപിതാക്കളിൽനിന്നും വിവരങ്ങൾ തേടി. കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സമീപത്തെ ഷെഡ്ഡിൽ പരിശോധന നടത്തുകയും ചെയ്തു.