കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പരാതി പിൻവലിക്കാൻ സമ്മർദമുണ്ടായെന്ന് യുവതിയുടെ കുടുംബത്തിന്റെ പരാതി. ഔദ്യോഗിക വേഷത്തിലെത്തിയ ആശുപത്രി ജീവനക്കാരിൽ ചിലർ മോശമായി സംസാരിച്ചെന്നും പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെന്നും യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ആരുമില്ലാത്ത സമയത്ത് ഇരയോട് സംസാരിച്ച കണ്ടാലറിയുന്ന ആശുപത്രി ജീവനക്കാർ പണം പണം വാഗ്ദാനം ചെയ്തുവെന്നും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി യുവതി മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകിയിട്ടുണ്ട്.
അതേസമയം, മെഡിക്കൽ കോളജ് സൂപ്രണ്ട് സംഭവ്തതിൽ പരാതി ലഭിച്ചുവെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ജീവനക്കാരിൽ നിന്നും വിശദീകരണം തേടുമെന്നും അറിയിച്ചു.

