Kerala News

നമ്പർ 18 പോക്സോ കേസ്; ചോദ്യം ചെയ്യലിന് ഹാജറായി അഞ്ജലി റിമാദേവ്

നമ്പര്‍ 18 പോക്‌സോ കേസ് മൂന്നാം പ്രതി അഞ്ജലി റിമാദേവ് ചോദ്യം ചെയ്യലിന് ഹാജരായി. ആറ് പേരുടെ ​ഗൂഢാലോചനയിൽ ഉണ്ടായതാണ് ഇപ്പോഴത്തെ പോക്സോ കേസെന്ന് അവർ പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പരാതിക്കാരി ഉൾപ്പടെ കള്ളപ്പണ ഇടപാട് നടത്തിയിരുന്നതായും ഇതിന്റെ ഇടനിലക്കാരിയാണ് ഈ കേസിലെ പരാതിക്കാരിയായ യുവതിയെന്നും അഞ്ജലി ആരോപിച്ചു . താൻ ഇക്കാര്യം പുറത്ത് പറയുമോയെന്ന ഭയം കാരണമാണ് തനിക്കെതിരെ പരാതി ഉയർത്തുന്നതെന്നും അവർ പറഞ്ഞു.

തന്നെ കുടുക്കിയത് പരാതിക്കാരിയായ വ്ലോ​ഗറും എം.എൽ.എയുടെ ഭാര്യയും ചേർന്നാണെന്നും അഞ്ജലി പറയുന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലാണ് രണ്ടാംഘട്ട ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്.

നേരത്തെ അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നത് അഞ്ജലി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നായിരുന്നു,. അഞ്ജലിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു . കേസില്‍ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

നമ്പര്‍ 18 പോക്‌സോ കേസില്‍ ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനും സുഹൃത്ത് സൈജു തങ്കച്ചനുമാണ് ഒന്നും രണ്ടും പ്രതികള്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!