Kerala

ഗ്രീൻഫീൽഡ് ഹൈവേ നഷ്ടപരിഹാരം ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധം മന്ത്രി കെ രാജൻ

പാലക്കാട് കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിൻ്റെ നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിൽ ജനങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. പി.ടി.എ റഹീം എംഎൽഎ ഉന്നയിച്ച സബ്മിഷന് രേഖാമൂലം നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗ്രീൻഫീൽഡ് ഹൈവേ നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിക്കും ചമയത്തിനും വില നിർണയിച്ച് 27-03-2023 ൽ ഉത്തരവാവുകയും 313.19 കോടി രൂപ അനുവദിക്കുകയും ഡെപ്യൂട്ടി കലക്ടറുടെയും എൻഎച്ച്എഐയുടെയും പേരിൽ ആക്സിസ് ബാങ്കിലുള്ള ജോയൻ്റ് അക്കൗണ്ടിൽ നിക്ഷേപിക്കുകയും 718 ഗുണഭോക്താക്കളിൽ 295 പേർക്ക് നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു.

എന്നാൽ ഭൂമിയുടെ വില നിർണ്ണയിച്ചത് അധികമാണെന്ന് കാണിച്ച് 08-09-2023 ന് ദേശീയപാത അതോറിറ്റി, ആർബിട്രേറ്റർ മുമ്പാകെ അപ്പീൽ സമർപ്പിച്ചതിനാലും തുടർന്ന് വിവിധ കക്ഷികൾ ഹൈക്കോടതി മുമ്പാകെ കേസുകൾ ഫയൽ ചെയ്തത് മൂലവും കൂടാതെ കക്ഷികൾ ആവശ്യമായ രേഖകൾ ഹാജരാക്കാത്തത് മൂലവുമാണ് നഷ്ടപരിഹാരം നൽകുന്നതിൽ കാലതാമസം നേരിട്ടത്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ഏത് ആശങ്കയും പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും രേഖകൾ ഹാജരാക്കുന്നവരുടെ വിഷയത്തിൽ അടിയന്തരമായി തന്നെ ആയവ ലഭ്യമാക്കി നിയമപരമായ തുടർ നടപടിയും കോടതിയിൽ നിലവിലുള്ള കേസുകൾ കാര്യക്ഷമമായും സമയബന്ധിതമായും നടത്തുന്നതിനുള്ള നടപടിയും സ്വീകരിക്കുന്നതാണെന്നും മന്ത്രി തുടർന്നു പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!