Kerala

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരുടെ കുറവ് നികത്താന്‍ നടപടി; നഴ്‌സിങ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കും

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിന് പിന്നാലെ നടപടി തുടങ്ങി ആരോഗ്യവകുപ്പ്. ജീവനക്കാരുടെ ഒഴിവുകള്‍ നികത്താനാണ് അടിയന്തര നടപടി.

ജീവനക്കാരുടെ എണ്ണത്തിലെ കുറവാണ് ഉദരത്തില്‍ മെഡിക്കല്‍ ഉപകരണം മറന്നു വെച്ചതിലെ ന്യായീകരണമായി ആശുപത്രി അധികൃതരും ഡോക്ടേഴ്‌സും പറഞ്ഞിരുന്നത്. തൊട്ടുപിന്നാലെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി ആരോഗ്യവകുപ്പ്. കുറവുള്ള ജീവനക്കാരുടെ എണ്ണം അറിയിക്കാനും ഒഴിവുകള്‍ നികത്താനുള്ള ഇടപെടല്‍ നടത്താനും വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി. നഴ്‌സിംഗ് അസിസ്റ്റന്റുമാരെ അടിയന്തരമായി നിയമിക്കണമെന്നും വകുപ്പ് മേധാവിമാര്‍ക്ക് നിര്‍ദേശം. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഉഷ ജോസഫിനെ കെസി വേണുഗോപാല്‍ എംപി സന്ദര്‍ശിച്ചു. കത്രിക വിവാദത്തില്‍ വിദഗ്ദ സമിതി ആരോഗ്യമന്ത്രിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അത്ഭുതപ്പെടുത്തുന്നതെന്ന് കെ സി വേണുഗോപാല്‍.

അതേസമയം വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ ചികിത്സാപ്പിഴവിന്റെ ഉത്തരവാദിത്തം ഡോക്ടര്‍ക്കെന്ന് ഉഷയുടെ ബന്ധു ജോയ്‌സി ബെന്നി ആരോപിച്ചു. അന്വേഷണറിപ്പോര്‍ട്ടില്‍ നഴ്‌സിനെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറമാവില്ല. സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബം. ഉദരത്തില്‍ നിന്ന് പുറത്തെടുത്തെ മെഡിക്കല്‍ ഉപകരണം ശാസ്ത്രീയ പരിശോധനക്കയച്ചു. പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്. ഉഷ ജോസഫിനെ ഇന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മുറിയിലേക്ക് മാറ്റും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!