കണ്ണൂര്‍: കണ്ണൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ലഹരിക്കേസിലെ പ്രതി നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം പിടിയില്‍. കൊയ്യോട് ചെമ്പിലോട്ടെ ടി സി ഹര്‍ഷാദാണ് പിടിയിലായത്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ടാറ്റു കലാകാരിയായ കാമുകി അപ്സരയേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ ഭാരതിപുരത്തെ വീട്ടില്‍വച്ചാണ് ഇരുവരെയും പിടികൂടിയത്.
ജയില്‍ ചാടിയ ശേഷം ഹര്‍ഷാദ് നേരെ പോയത് ബംഗളൂരുവിലേക്കായിരുന്നു. പിന്നാലെ അപ്സരയും ബംഗളൂരുവിലെത്തി. ഇവര്‍ ഒന്നിച്ച് ഡല്‍ഹിയിലൊക്കെ താമസിച്ചിരുന്നു. നേപ്പാള്‍ അതിര്‍ത്തിയിലും എത്തി. പിന്നീട് തമിഴ്നാട്ടിലേക്ക് പോയി. തമിഴ്നാട്ടിലെത്തിയതിന് ശേഷം ഇരുവരും ഫോണോ എ ടി എമ്മോ ഉപയോഗിച്ചിരുന്നില്ല.
ഭാരതിപുരത്ത് വീട് വാടകയ്ക്കെടുത്ത് ഇരുവരും ഒന്നിച്ചുതാമസിക്കാന്‍ തുടങ്ങി. ആദ്യം സബ് കളക്ടറുടെ വീട് വാടകയ്ക്കെടുത്തായിരുന്നു കഴിഞ്ഞിരുന്നത്. പിന്നീട് വേറൊരു വീട്ടിലേക്ക് മാറി. യുവതി മുമ്പ് തലശ്ശേരിയില്‍ ഹര്‍ഷാദിന്റെ സുഹൃത്തിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു. അവിടെവച്ചാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ മാസം പതിനാലിന് രാവിലെ പത്രമെടുക്കാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. കാത്തിരുന്ന സുഹൃത്ത് റിസ്വാനൊപ്പം രക്ഷപ്പെടുകയായിരുന്നു.