കൊയിലാണ്ടി: പെരുവട്ടൂര്‍ ചെറിയപ്പുറം ക്ഷേത്രത്തിന്റെ ഉല്‍സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെ സിപിഎം കൊയിലാണ്ടി ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥിന്റെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. ക്ഷേത്ര കമ്മിറ്റി ഓഫീസിന് സമീപത്ത് നിന്നിരുന്ന സത്യനാഥനെ തന്റെ അയല്‍വാസിയായ അഭിലാഷ് മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഏഴ് വര്‍ഷം മുന്‍പ് അഭിലാഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും പുറത്താക്കിയതിന് ശേഷം അഭിലാഷിന് പാര്‍ട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു.
കഴുത്തിനും പുറത്തുമായി നാല് വെട്ടേറ്റ സത്യനാഥനെ ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതി പിന്നീട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.