പൂൾ മത്സരത്തിൽ തോറ്റതിന് കളിയാക്കി ചിരിച്ച 12 വയസ്സുകാരി ഉൾപ്പെടെ 7 പേരെ വെടിവച്ചുകൊന്ന് യുവാവ്. ബ്രസീലിലെ സിനോപ്പിലാണ് സംഭവം.വെടിവച്ചുകൊല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. എഡ്ഗർ റിക്കാർഡോ ഡി ഒലിവേരിയ, എസെക്കിയാസ് സൂസ റിബേരിയോ എന്നിവരാണ് അക്രമം നടത്തിയത്.ചൊവ്വാഴ്ച കളിക്കാനെത്തിയ റിക്കാര്‍ഡോയ്ക്ക് ആദ്യകളിയില്‍ തന്നെ പണം നഷ്ടമായിരുന്നു. തുടര്‍ന്ന് കൂട്ടുകാരനായ റിബേരിയോയെ കൂട്ടി ഇയാള്‍ തിരികെയെത്തുകയും ആദ്യം തന്നെ തോല്‍പ്പിച്ചയാളെ വീണ്ടും കളിക്കാനായി വെല്ലുവിളിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ കളിയിലും റിക്കാര്‍ഡോ പരാജയപ്പെട്ടു. ഇതോടെയാണ് ഹാളിലുണ്ടായിരുന്നവര്‍ ഇയാളെ നോക്കി ചിരിച്ചത്. ഇതില്‍ പ്രകോപിതനായ റിക്കാര്‍ഡോ വാഹനത്തിലുണ്ടായിരുന്ന തോക്കുമായി തിരികെയെത്തി. തുടര്‍ന്ന് ഇയാളും സുഹൃത്തും ചേര്‍ന്ന് ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു
മത്സരത്തിൽ തോറ്റതിന് ചിരിച്ചു;ബ്രസീലിൽ യുവാക്കൾ 7 പേരെ വെടിവച്ചുകൊന്നു
