Kerala

കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പെന്ന് സംശയം; വിജിലൻസ് പരിശോധന തുടരും

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലത്ത് മരിച്ചയാളിന്റെ പേരിലും ധനസഹായം തട്ടിയതായി വിജിലൻസിന് സംശയം. ഒരു അപേക്ഷ പരിശോധിച്ചപ്പോഴാണ് വിജിലൻസിന് സംശയം തോന്നിയത്. ഡോക്ടർമാരുടെയും ഇടനിലക്കാരുടെയും മൊഴി വിജിലൻസ് രേഖപ്പെടുത്തും. ഇന്ന് അപേക്ഷകന്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തും.

ഇന്നലെ കൊല്ലത്ത് വിജിലൻസ് നടത്തിയ പരിശോധനയിലാണ് മരിച്ചയാളുടെ പേരിൽ തട്ടിപ്പ് നടന്നെന്ന് സംശയം തോന്നിയത്. കൊല്ലം സിവിൽ സ്റ്റേഷനിലെ ഫയലിൽ അപേക്ഷകന്റേതായി നൽകിയ ഫോൺ നമ്പറിൽ വിളിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹം മുൻപേ മരിച്ചുപോയെന്ന് ബന്ധുക്കൾ പറഞ്ഞത്. ഇതാണ് സംശയം ഉയരാൻ കാരണം. അപേക്ഷ നൽകുന്നതിന് മുൻപ് തന്നെ അപേക്ഷകൻ മരിച്ചിരുന്നെന്നാണ് വിവരം. മരിച്ചയാളിന്റെ പേരിൽ അപേക്ഷ നൽകി പണം തട്ടിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

ചുരുങ്ങിയ പരിശോധനയിൽ തന്നെ വ്യാപകമായി തട്ടിപ്പ് കണ്ടെത്തിയത് വിജിലൻസിനെയും സർക്കാരിനെയും ഞെട്ടിച്ചിരിക്കുകയാണ്. വിജിലൻസിന്റെ ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായിരുന്നില്ല. എന്നാൽ അന്വേഷിച്ച് തുടങ്ങിയപ്പോൾ സർക്കാർ ജീവനക്കാരും ഡോക്ടർമാരും ഇടനിലക്കാരുമെല്ലാം ഉൾപ്പെട്ട വലിയ തട്ടിപ്പാണിതെന്നാണ് മനസിലാകുന്നത്.

കഴിഞ്ഞ രണ്ട് വർഷത്തെ മുഴുവൻ ഫയലുകളും പരിശോധിക്കാൻ വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന അപേക്ഷയിൽ തഹസിൽദാർമാർക്ക് 2000 രൂപ വരെയും ജില്ലാ കളക്ടർമാർക്ക് 10000 രൂപ വരെയും സഹായം നൽകാൻ അനുവാദമുണ്ട്. അതിൽ കൂടുതലാണെങ്കിൽ ആ ഫയൽ സർക്കാരിന് അയച്ച് സഹായം വാങ്ങണം. മൂന്ന് ലക്ഷം വരെ ഇത്തരത്തിൽ കിട്ടും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!