Kerala News

ഇത്തവണ വേനലവധി ഒരു മാസം മാത്രം; ഏപ്രിൽ മാസവും സ്കൂളുകൾ സജ്ജീവമാകും

സംസ്ഥാനത്ത് ഈ വർഷം സ്കൂൾ വേനലവധി ഒരു മാസം മാത്രമാകും. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ പഠന പ്രതിസന്ധി പരിഹരിക്കാൻ ക്ലാസുകളും പരീക്ഷകളും നീട്ടിയതോടെയാണ് ഈ വർഷം വേനൽക്കാല അവധി ഒരു മാസമായി ചുരുങ്ങുന്നത്.

മെയ് മാസത്തിൽ മാത്രമാകും സ്കൂളുകൾക്ക് അവധി ലഭിക്കുക. നിലവിൽ പുരോഗമിക്കുന്ന സ്കൂൾ പഠനം മാർച്ച് 31വരെ നീണ്ടുനിൽക്കും.ഇതിനു ശേഷം ഏപ്രിൽ മാസത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടക്കുകയാണ്. ഇതോടൊപ്പം ഏപ്രിൽ ആദ്യവാരത്തിൽ ഒന്നുമുതൽ 9വരെ ക്ലാസുകളിലെ പരീക്ഷകളും നിശ്ചയിച്ചിട്ടുണ്ട്.ഇതുകൊണ്ട് തന്നെ ഏപ്രിൽ മാസവും സ്കൂളുകൾ സജ്ജീവമാകും.
മെയ് മാസം മാത്രമാണ് സ്കൂളുകൾ അടയ്ക്കുക. മുൻകാലങ്ങളിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ വേനൽ അവധിക്കായി സ്കൂളുകൾ അടിച്ചിരുന്നു. അടുത്ത അധ്യയന വർഷം ജൂൺ ഒന്നുമുതൽ തന്നെ ആരംഭിക്കും എന്നാണ് സൂചന.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളുടെ പ്രവർത്തനം കോവിഡിന് മുൻപുള്ള പോലെ നടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!