Kerala News

യുക്രെയിനില്‍ നിന്ന് ഇന്ത്യക്കാരെ കൊണ്ടുവരാന്‍ കൂടുതല്‍ വിമാനം ഏര്‍പ്പെടുത്തണം; കെ. സുധാകരന്‍

യുദ്ധത്തിന്റെ നിഴലില്‍ കഴിയുന്ന യുക്രെയിനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനു കത്തുനല്കി. യുക്രെയിനില്‍ 25,000 ഇന്ത്യക്കാരുള്ളതില്‍ ഭൂരിപക്ഷവും മലയാളികളാണ്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് അടിയന്തരമായി മടങ്ങാന്‍ എംബസി വീണ്ടും ആവശ്യപ്പെട്ടെങ്കിലും ആവശ്യത്തിന് വിമാനങ്ങളില്ല. യുക്രെയിനും ഇന്ത്യയ്ക്കും ഇടയില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുണ്ട്. അതിലൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ല. സുരക്ഷ മുന്‍നിര്‍ത്തി നാട്ടിലേക്കു മടങ്ങാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടിയ നിര്‍ദേശം. ലക്ഷങ്ങള്‍ മുടക്കി ഉന്നതവിദ്യാഭ്യാസത്തിന് യുക്രെയിനില്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കാനും നടപടി വേണമെന്നു സുധാകരന്‍ ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!