കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് എക്സിക്യൂട്ടിവ് സംഗമം കെ വി വി ഇ എസ് മണ്ഡലം ജനറൽ സെക്രട്ടറി നാസർ മാവൂരാൻ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം വ്യാപാരഭവനിൽ സംസ്ഥാന പ്രസിഡണ്ടായിരുന്ന ടി നസീറുദ്ധിൻ്റെ ഫോട്ടോ അനാഛാദനവും ചടങ്ങിൽ നടന്നു. യൂണിറ്റ് പ്രസിഡണ്ട് കെ.കെ ജൗഹർ അധ്യക്ഷത വഹിച്ചു
ജില്ലാ സിക്രട്ടറി പി കെ ബാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി.മുൻ ജില്ലാ സിക്രട്ടറി എം ബാബുമോൻ, ടി മുഹമ്മദ് മുസ്തഫ, എം വിശ്വനാഥൻ നായർ, കെ പി അബ്ദുൽ നാസർ, കെ.പി സജീന്ദ്രൻ, ടി. ജിനിലേഷ്, എൻ വി അഷ്റഫ്, എ അബൂബക്കർ ഹാജി, എൻ വിനോദ് കുമാർ, എന്നിവർ പ്രസംഗിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് എക്സിക്യൂട്ടിവ് സംഗമം ജനറൽ സെക്രട്ടറി നാസർ മാവൂരാൻ ഉദ്ഘാടനം ചെയ്തു

