National News

യുക്രൈനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായി എയര്‍ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി

യുദ്ധഭീതി നിലനില്‍ക്കുന്ന യുക്രൈനില്‍ നിന്ന് 242 വിദ്യാര്‍ത്ഥികളുമായി എയര്‍ഇന്ത്യയുടെ ആദ്യ പ്രത്യേക വിമാനം പുലർച്ചെ ഡല്‍ഹിയില്‍ തിരിച്ചെത്തി.

‘യുക്രൈനിന്റെ ചില ഭാഗങ്ങളില്‍ മോശം അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഞങ്ങളെ തിരിച്ചെത്തിക്കാനുളള തീരുമാനം നല്ലതായിരുന്നു’. എന്ന് തമിഴ്നാട് സ്വദേശിയായ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. ‘ ഇന്ത്യയില്‍ തിരിച്ചെത്തിയതോടെ ആശങ്കയൊഴിഞ്ഞു’ എന്ന മറ്റൊരു വിദ്യാര്‍ത്ഥിയും പറഞ്ഞു.

യുക്രൈനില്‍ നിന്ന് വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ എത്തിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വ്യാഴം, ശനി ദിവസങ്ങളില്‍ രണ്ട് പ്രത്യേക വിമാനങ്ങള്‍ കൂടി ഉണ്ടാകുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. ഇതിനുളള ബുക്കിങ് നടപടികളും എയര്‍ഇന്ത്യ ആരംഭിച്ചു കഴിഞ്ഞു.

യുക്രൈനില്‍ സ്ഥിതി സങ്കീര്‍ണമായതോടെയാണ് എംബസി ഉദ്യോഗസ്ഥരേയും കുടുംബാംഗങ്ങളേയും, വിദ്യാര്‍ത്ഥികളേയും, ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരേയും തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. യുക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ വളരെ കുറച്ച് ജീവനക്കാര്‍ മാത്രമെ ഇനി തുടരുകയൊളളു. അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാര്‍ തിരിച്ചെത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!