National News

ഗുജറാത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്;ബിജെപിക്ക് വൻ മുന്നേറ്റം

ഗുജറാത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 6 മുന്‍സിപ്പില്‍ കോര്‍പ്പറേഷനുകളിലായുള്ള 576 സീറ്റുകളിലേക്കാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ് നഗർ, ജാംനഗർ എന്നിവിടങ്ങളിൽ ബിജെപി ബഹുദൂരം മുന്നിലാണ്.

മൊത്തം 575 സീറ്റുകളില്‍ 322 സീറ്റുകളിലെ ഫലമാണ് ഇതുവരെ പുറത്തുവന്നത്. അതില്‍ 256 സീറ്റുകള്‍ ബിജെപി നേടിയിട്ടുണ്ട്. 45 എണ്ണത്തില്‍ കോണ്‍ഗ്രസും 21 സീറ്റുകളില്‍ മറ്റുള്ളവരുമാണ് വിജയിച്ചത്. 2015-ല്‍ ബിജെപിക്ക് 391 ഉം കോണ്‍ഗ്രസിന് 174 ഉം സീറ്റുകളിലാണ് വിജയിക്കാനായത്.

അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 48 വാര്‍ഡുകളിലെ 192 സീറ്റുകള്‍, സൂററ്റ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 30 വാര്‍ഡുകളിലെ 120 സീറ്റുകള്‍, വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 19 വാര്‍ഡുകളിലെ 76 സീറ്റുകള്‍, രാജ്‌കോട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 18 വാര്‍ഡുകളിലെ 72 സീറ്റുകള്‍, ഭാവ് നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 13 വാര്‍ഡുകളിലെ 52 സീറ്റുകള്‍, ജാംനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 16 വാര്‍ഡുകളിലെ 64സീറ്റുകള്‍ എന്നിവയിലെ വോട്ടെണ്ണല്‍ ആണ് നടക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!