ക്രിമിനലുകളുടെ പേടിസ്വപ്നം;യതീഷ് ചന്ദ്ര, ഐ.പി.എസ് ഇനി മുതൽ കർണ്ണാടക പൊലീസിൻ്റെ ഭാഗം. ഇതു സംബന്ധമായ അപേക്ഷ പരിഗണിച്ച്, ഡെപ്യൂട്ടേഷൻ ഉത്തരവ് കേന്ദ്ര സർക്കാറാണ് പുറത്തിറക്കിയിരിക്കുന്നത്. മൂന്നു വർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി.ആവശ്യമെങ്കിൽ, ഇത് പിന്നീട് നീട്ടി നൽകാനും കഴിയും.
യതീഷ് ചന്ദ്രയുടെ ഡെപ്യൂട്ടേഷന് അനുകുലമായ നിലപാടാണ് കേരള, കർണ്ണാടക സർക്കാറുകളും കൈ കൊണ്ടിരിക്കുന്നത്. കർണ്ണാടക സ്വദേശിയായ യതീഷ് ചന്ദ്ര ഐ.ടി വിദഗ്ദൻ കൂടിയാണ്. കേരളത്തിൽ ഏറ്റവും അധികം ആരാധകർ ഉള്ള പൊലീസ് ഓഫീസറും യതീഷാണ്. താരങ്ങൾ വരെ ഈ കാക്കിയുടെ കാർക്കശ്യത്തെ ആരാധിക്കുന്നവരാണ്. കേന്ദ്ര മന്ത്രി മുതൽ വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾ വരെ യതീഷ് ചന്ദ്രയുടെ കാർക്കശ്യം നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ക്രിമിനലുകളെ അടിച്ചമർത്തുന്ന കാര്യത്തിലും അസാധാരണ മിടുക്കാണ് ഈ യുവ ഐ.പി.എസ് ഓഫീസർ കാഴ്ചവച്ചിരിക്കുന്നത്. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ക്രിമിനലുകളുടെ പേടിസ്വപ്നമാണ് യതീഷ് ചന്ദ്ര.
വടകര എ.എസ്.പി, എറണാകുളം റൂറല്‍ എസ്.പി, സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, തൃശൂർ റൂറൽ എസ്.പി, തൃശൂർ കമ്മീഷണർ, കണ്ണൂർ എസ്.പി തുടങ്ങി ഈ ഐ.പി.എസുകാരൻ ഇരുന്ന പോസ്റ്റുകളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്.രാഷ്ട്രീയക്കാരോട് കൊടിയുടെ നിറം നോക്കി പെരുമാറില്ലന്നതിനും നിരവധി തെളിവുകളുണ്ട്.
എറണാകുളം റൂറല്‍ എസ്.പി യായിരിക്കെ, സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി ഓഫീസിലടക്കം കയറിയത് വിവാദമായിരുന്നു. , ദേശീയ പാതയിൽ വഴിതടയലില്‍ തുടങ്ങിയ സംഘര്‍ഷം, പൊലീസിന് നേരെ അതിക്രമമായതോടെയാണ് എസ് പി നേരിട്ട് കളത്തിലിറങ്ങി, പൊലീസ് ആക്ഷന് നേതൃത്ത്വം കൊടുത്തിരുന്നത്.നിരവധി പേര്‍ക്കാണ് അന്ന് ലാത്തി ചാര്‍ജില്‍ സാരമായി പരിക്കേറ്റിരുന്നത്.ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.എസ്പിയുടെ നടപടി മന:പൂര്‍വ്വമല്ലെന്നും, സാഹചര്യം മൂലമായിരുന്നെന്നും മനസ്സിലാക്കി, തുടർ പ്രതിഷേധത്തില്‍ നിന്നും പിന്മാറുകയായിരുന്നു.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ആദ്യം ക്രൈംബ്രാഞ്ചിലും, അതിനു ശേഷം എറണാകുളം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണറായും അദ്ദേഹത്തിന് നിയമനവും നല്‍കുകയുണ്ടായി.

