Kerala

കെഎല്‍എഫ് ഒമ്പതാം പതിപ്പിന് ഔദ്യോഗിക തുടക്കം

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കെ എൽ എഫിന്റെ (കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ) ഒൻപതാം പതിപ്പിന് ഔദ്യോഗിക തുടക്കം. കെ എൽ എഫിന്റെ ആദ്യദിവസമായ 22-ന് വൈകിട്ട് പ്രധാനവേദിയ എഴുത്തോലയിൽവച്ചു നടന്ന പരിപാടിയിൽ ടൂറിസം മന്ത്രി മുഹമ്മദും റിയാസും ബഹിരാകാശയാത്രിക സുനിത വില്യംസുംചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.

കെ എൽ എഫ് ഓർഗനൈസിങ് കമ്മറ്റി ചെയർമാൻ എ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ തമിഴ്‌നാട് ഐടി മന്ത്രി പളനിവേൽ രാജരാജൻ മുഖ്യപ്രഭാഷണം നടത്തി. ഒളിന്പ്യൻ ബെൻ ജോൺസൺ, ഫെസ്റ്റിവൽ ഡയറക്ടർ കെ. സച്ചിദാനന്ദൻ, കെ എൽ എഫ് സ്ഥാപകനും ഡി സി ബുക്സ് സി.ഇ.ഒ.യുമായ രവി ഡി സി, അതിഥിരാജ്യമായ ജർമ്മൻ പ്രതിനിധികളായ അക്കിം ബുർക്കാർട്ട്, ഡോ. മർല സ്റ്റുക്കൻബർഗ്, ഡോ. സെയ്ദ് ഇബ്രാഹിം എന്നിവർ സംസാരിച്ചു. കോഴിക്കോട് മേയർ ഒ. സദാശിവൻ, നടി ഭാവന, എം. മുകുന്ദൻ, സക്കറിയ, ഡോ. ദിവ്യ എസ്. അയ്യർ, പ്രകാശ് രാജ്, ഡോ. എസ്. ജയശ്രീ, രാജ്കുമാർ മീന ഐ.പി.എസ്., സ്നെഹിൽകുമാർ സിങ് ഐ.എ.എസ്. എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. നാരായണൻ ടി ഐ.പി.എസ്, നിർമ്മല ലക്ഷ്മൺ, തമിഴച്ചി തങ്കപാണ്ഡൻ, സഫാരി, സോഫിയ എന്നിവർ സന്നിഹിതരായിരുന്നു. കെ.എൽ.എഫ് ഓർഗനൈസിങ് കമ്മറ്റി ജനറൽ കൺവീനർ ഡോ. എ.കെ. അബ്ദുൾ ഹക്കിം യോഗത്തിന് നന്ദി അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!