2023 ലെ മഹാകവി പന്തളം കേരള വർമ്മ സ്മാരക കവിതാ പുരസ്കാരം കെ. ജയകുമാറിന്റെ പിംഗളകേശിനി എന്ന കവിതാസമാഹാരത്തിന്.
25,000 (ഇരുപത്തിയയ്യായിരം) രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ജനുവരി 29 ന് വൈകിട്ട് അഞ്ചിന് പന്തളം ലയൺസ് ക്ലബ്ബ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ സ്മാരക സമിതി അദ്ധ്യക്ഷൻ ഡോ.കെ.എസ്.രവികുമാർ പുരസ്കാരം സമ്മാനിക്കും. പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസിഡന്റ് പി.ജി.ശശികുമാര വർമ്മ അദ്ധ്യക്ഷനാകും.
കവി കെ.രാജഗോപാൽമുഖ്യപ്രഭാഷണം നടത്തും.

