അരുണാചൽ പ്രദേശിൽ നിന്നും കാണാതായ പതിനേഴ്കാരനെ കണ്ടെത്തിയെന്ന് ചൈനീസ് സൈന്യം അറിയിച്ചതായി ഇന്ത്യൻ സേന.കുട്ടിയെ വേഗത്തില്‍ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചുവരികയാണെന്ന് പ്രതിരോധമന്ത്രാലയത്തിലെ പിആര്‍ഒ ലഫ്റ്റനന്റ് കേണല്‍ ഹര്‍ഷവര്‍ധന്‍ പാണ്ഡെ അറിയിച്ചു. ജനുവരി 18 മുതലാണ് അരുണാചൽ പ്രദേശിലെ സിയൂങ്ലയ്ക്ക് കീഴിലുള്ള ലുങ്ത ജോർ പ്രദേശത്ത് നിന്നുള്ള മിറാം തരോൺ എന്ന 17 കാരനെ കാണാതായത്.17കാരനായ മിരം തരോണിനൊപ്പം സുഹൃത്ത് ജോണി യായിങ്ങിനെയും തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതിനിടെ ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്നും ജോണി യായിങ് രക്ഷപ്പെട്ട് തിരിച്ചെത്തിയതായി താപിര്‍ ഗുവ എംപി ട്വീറ്റ് ചെയ്തു. വിവരം ലഭിച്ചയുടൻ ഇന്ത്യൻ സൈന്യം ചൈനീസ് സേനയുമായി ഹോട്ലൈൻ സംവിധാനം വഴി ബന്ധപ്പെട്ടു. പച്ചമരുന്നുകൾ പറിക്കാനും വേട്ടയാടാനും പോയ 17 കാരന് വഴിതെറ്റിയതാണെന്നാണ് സൂചന.
അരുണാചലില്‍ നിന്ന് കാണാതായ 17കാരനെ കണ്ടെത്തിയാതായി ചൈനീസ് സൈന്യം

