Kerala News

മുത്തൂറ്റ് ഫിനാന്‍സില്‍ തോക്കുചൂണ്ടി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍; പിടികൂടിയത് ഹൈദരാബാദില്‍ നിന്ന്

കൃഷ്ണഗിരി ഹൊസൂരിലെ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘം പിടിയില്‍. ഹൈദരാബാദില്‍ നിന്നാണ് നാലംഗ സംഘത്തെ പിടികൂടിയത്. പ്രതികളില്‍ നിന്ന് സ്വര്‍ണവും പണവും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. സംഘത്തെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെയാണ് മുത്തൂറ്റിന്റെ ഹൊസൂര്‍ ശാഖയില്‍ സംഘം തോക്ക് ചൂണ്ടി മോഷണം നടത്തിയത്. ഏഴുകോടി രൂപയുടെ സ്വര്‍ണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.
ശാഖ മാനേജറെയും ജീവനക്കാരെയും കെട്ടിയിട്ടായിരുന്നു കവര്‍ച്ച. മോഷണത്തിന് പിന്നാലെ സംഘം സംസ്ഥാന അതിര്‍ത്തി കടന്നെന്ന വിവരം പൊലീസിന്് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാലു പേരെയും പിടികൂടിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!