Kerala

ആധുനിക സൗകര്യങ്ങളുമായി പേരാമ്പ്ര ​ഗവ. വെറ്റിനറി പോളിക്ലിനിക്ക്

പേരാമ്പ്ര ​ഗവ. വെറ്റിനറി പോളിക്ലിനിക്കിലെ ട്രീറ്റ്മെന്റ് വാർഡിന്റെയും ആധുനിക ഉപകരണങ്ങളുടെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ചെലവഴിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തിയത്. സെറം ബയോ കെമിസ്ട്രി മെഷീൻ, സെറം പ്രൊജസ്ട്രോൺ മെഷീൻ, ലാമിനാർ ചേമ്പർ, ഇലക്ട്രൊ ലൈറ്റ് അനലൈസർ ആന്റ് ബ്ലഡ് ഗ്യാസ് മെഷീൻ, മൾട്ടി പാരപേഷ്യന്റ് മോണിറ്റർ എന്നീ ഉപകരണങ്ങളാണ് സ്ഥാപിച്ചത്. സ്വകാര്യ ലാബുകളിൽ ഉള്ള നിരക്കിനേക്കാൾ 50 ശതമാനം വരെ കിഴിവുണ്ടിവിടെ. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഡോ ലീന സ്വാഗതം പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ ആർ ഗുണാതീത മുഖ്യാതിഥിയായി. ഡോ. ജിഷ്ണു റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.സജീവൻ മാസ്റ്റർ, ശശികുമാർ പേരാമ്പ്ര, പി.കെ.രജിത, ബ്ലോക്ക് അംഗങ്ങളായ ഗിരിജ ശശി, പ്രഭാശങ്കർ, കെ.കെ ലിസി, ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. വിനോദൻ, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി. കാദർ, ക്ഷീരസംഘം പ്രസിഡന്റുമാരായ സി.കെ.ചന്ദ്രൻ, കെ.പി.ഗംഗാധരൻ നമ്പ്യാർ കെ. നാരായണ കുറുപ്പ്, ആലിയാട്ട് ഹമീദ്, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ എ. റിജു ല എന്നിവർ സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!