തിരുവനന്തപുരം: ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്ക് ആക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ നജാമിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.
ആലംകോട് മുസ്ലിം പള്ളിക്കെതിര്‍വശമുള്ള നജാമിന്റെ വീട് എറിഞ്ഞ് തകര്‍ത്തു. സമീപത്തുള്ള നജാമിന്റെ സഹോദരി താഹിറാബീവിയുടെ വീടും എറിഞ്ഞ് തകര്‍ത്തിട്ടുണ്ട്. താഹിറാബീവിയുടെ മകന് സനതിന് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്.
അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ബുധനാഴ്ച രാത്രിയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയപ്പോള്‍ ആലംകോട്ടുണ്ടായ പ്രതിഷേധത്തിന്റെയും ‘ സംഘര്‍ഷത്തിന്റെയും തുടര്‍ച്ചയാണ് അക്രമസംഭവങ്ങളെന്നാണ് റിപ്പോര്‍ട്ട്.

