കുപ്പായം മാറും പോല ലീഗ് മുന്നണി മാറില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമെന്ന് പറഞ്ഞ കുഞ്ഞാലികുട്ടി .മുഖ്യമന്ത്രിയുടെ ലീഗ് പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ലെന്നും പറഞ്ഞു. ഏതെങ്കിലും വിഷയത്തിൽ അഭിപ്രായം പറഞ്ഞാൽ മുന്നണി ധാരണയാണെന്ന് കരുതരുത്. മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും വിഷാധിഷ്ടിതമായാണ് പറഞ്ഞത്. അതെല്ലാം രാഷ്ട്രീയ സഖ്യമായി കാണരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്.എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ട്.അനുകൂലിക്കേണ്ടപ്പോൾ അനുകൂലിച്ചിട്ടുമുണ്ട് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.കഴിഞ്ഞ ദിവസം ലീഗിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും രംഗത്തുവന്നിരുന്നു. യുഡിഎഫിന്‍റെ കരുത്ത് മുസ്‍ലിം ലീഗ് ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കുപ്പായം മാറും പോല ലീഗ് മുന്നണി മാറില്ല;ലീഗ് യുഡിഎഫിലെ അവിഭാജ്യ ഘടകമെന്ന് കുഞ്ഞാലികുട്ടി

