കോവിഡ് മഹാമാരിക്കിടെ പതിയെ കരകയറി ക്രിസ്തുമസ് വിപണി.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ മേഖലകളിലും വില്പനയിലും അന്വേഷണങ്ങളിലും ഉണര്‍വ് വന്നിട്ടുണ്ട്. ക്രിസ്മസ് അലങ്കാര ഉത്പന്നങ്ങലും കേക്കും വൈനുമെല്ലാം വില്പനയ്ക്കായി ഇതിനോടകംതന്നെ വിപണിയില്‍സ്ഥാനം പിടിച്ചു കഴിഞ്ഞു. ഒരു ക്രിസ്മസ് കാലം കൂടി വരുമ്പോള്‍ ഇത്തവണ പ്രതീക്ഷയുടെ പൂത്തിരികളുമായി വിപണികളും സജീവമായിക്കഴിഞ്ഞു. എല്‍ഇഡി നക്ഷത്രങ്ങൾ , മാലകള്‍,ക്രിസ്തുമസ് ട്രീ തുടങ്ങിയവക്ക് എല്ലാം വിപണിയിൽ ഏറെ ഡിമാന്‍ഡാണ് പലവിധത്തിൽ ബള്‍ബുകളും നക്ഷത്രങ്ങളും പുല്‍ക്കൂടും ക്രിസ്മസ് ട്രീയും തുടങ്ങീ എല്ലാ അലങ്കാരങ്ങളും റെഡിമെയ്ഡായി കിട്ടും. ഏറെ പ്രതീക്ഷയോടെ പുത്തൻ ഉണർവോടെയാണ് ഈ ക്രിസ്തുമസ് കാലം ആളുകൾ വരവേൽക്കുന്നത്
മിന്നി തിളങ്ങി നഗരവീഥികൾ;ക്രിസ്തുമസ് അരങ്ങുണർന്നു

