Trending

കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് പുതിയ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികൾ

കേരളം വഖഫ് ബോർഡിന്റെ ഉത്തരവ് അനുസരിച്ച് കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.കുന്ദമംഗലം സുന്നിയ്യ മദ്രസയിൽ ചേർന്ന കമ്മിറ്റിയുടെ വഖഫ് പ്രധിനിധി ജാഫർ പങ്കെടു’ത്ത എക്സിക്യൂട്ടിവ് യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും ഭാരവാഹികൾ പറഞ്ഞു. മഹല്ല് ഭരണം നിർവഹിക്കാനുള്ള പൂർണ അവകാശവും ഉത്തരവാദിത്വവും എം കെ മുഹമ്മദ് ഹാജി പ്രസിഡന്റും,എം പി ആലിഹാജി ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിക്കാണെന്നും അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം പ്രഖ്യാപനം നടത്തുമെന്നും പറഞ്ഞു. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കമ്മിറ്റിഅനധികൃതമായാണ് പ്രപർത്തിക്കുന്നതെന്നുംനിയമസാധുത ഇല്ല എന്നും ഇവർ പറയുന്നു.കമ്മിറ്റി എന്ന പേരിൽ പ്രവർത്തിച്ചു വരുന്നവർക്ക് കമ്മിറ്റിയുമായോകമ്മറ്റി ഭരണവുമായോ യാതൊരു വിധ അവകാശങ്ങളുമില്ല.ഇത്തരം അവകാശാധികാരങ്ങൾ ആരെങ്കിലും പ്രയോഗിച്ചാൽ അത്കുറ്റകരമായിരിക്കും എന്നും കൂടാതെ മഹല്ല് സംബദ്ധ കാര്യങ്ങൾക്ക് പുതിയ കമ്മിറ്റിയുമായി ബന്ധപ്പെടാനും മഹല്ല് കമ്മിറ്റിജനറൽ സെക്രട്ടറി ആലിഹാജി പറഞ്ഞു. കൊറോണ ആയതു കൊണ്ടാണ് തൽക്കാലം ജനൽ ബോഡി വിളിക്കാത്തതെന്നും പിന്നിട് ജനറൽ ബോഡിയിൽ അംഗീകാരം വാങ്ങുമെന്നും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!