Kerala News

അറിയിപ്പുകൾ

New Course Announcement: Simplilearn's Digital Selling Foundation Program

സൗജന്യ പി.എസ്.സി പരിശീലനം

എംപ്ലോയ്മെന്റ് വകുപ്പിനു കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുളള കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനം. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായ പരിധി : 41 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം ഡിസംബര്‍ 31 ന് മുമ്പ് അപേക്ഷിക്കണം. വിലാസം: ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍, കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി. കോഴിക്കോട്. ഇ-മെയില്‍:cgckzkd.emp.lbr@kerala.gov.in. ആദ്യം അപേക്ഷിക്കുന്ന 30 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. മുന്‍പ് പരിശീലനത്തില്‍ പങ്കെടുത്തിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2376179.

അനെര്‍ട്ട് കാര്യാലയം കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനില്‍

സിവില്‍ സ്റ്റേഷനു എതില്‍വശത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അനെര്‍ട്ട് കോഴിക്കോട് ജില്ലാ കാര്യാലയം കുന്നമംഗലം മിനി സിവില്‍ സ്‌റ്റേഷനിലേക്ക് പ്രവര്‍ത്തനം മാറ്റിയതായി അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ അറിയിച്ചു. വിലാസം – അനെര്‍ട്ട് ജില്ലാ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, നാലാം നില, കുന്ദമംഗലം പി.ഒ, കോഴിക്കോട് , 672571. ഫോണ്‍ : 0495 2804411.

കൗണ്‍സലിംഗ് സൈക്കോളജി സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം : തീയതി ദീര്‍ഘിപ്പിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2021 ജനുവരിയില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നതിനുളള തീയതി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിലാസം: ഹ്യൂമന്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍, ബാലുശ്ശേരി, കോഴിക്കോട്. ഫോണ്‍ : 9496065801, 9656284286.

ജില്ലാ വികസന സമിതിയോഗം 29 ലേക്ക് മാറ്റി

ഇന്ന് (ഡിസംബര്‍ 23) ചേരാനിരുന്ന ജില്ലാ വികസന സമിതിയോഗം ഡിസംബര്‍ 29 ന് രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!