കൊയിലാണ്ടി: കലോത്സവ രജിസ്ട്രേഷൻ്റെ ഉദ്ഘാടനകർമ്മം ജി.വി.എച്ച്.എച്ച്.എസ് പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ.വി നിർവഹിച്ചു. ഡി.ഡി.ഇ. സൂപ്രണ്ട് വിജീഷ്, സ്റ്റാഫ് അംഗങ്ങൾ പ്രകാശ്, ഷൈജു എന്നിവർ പങ്കെടുത്തു. റജിസ്ട്രേഷൻ വൈസ് ചെയർമാൻ പി.പി. ഫിറോസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. റജിസ്ട്രേഷൻ കൺവീനർ കെ.കെ. അബ്ദുൽ ഷുക്കൂർ സ്വാഗതം പറഞ്ഞു.
പ്രോഗ്രാം കൺവീനർ സുരേഷ്, രജിസ്ട്രേഷൻ ജോയിന്റ് കൺവീനർ ഷജീർ ഖാൻ വയ്യാനം, പി.ടി.എ. പ്രസിഡൻറ് എ. സജീവ് കുമാർ, പ്രധാനാധ്യാപിക ഷിജിത ടി, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, ടി.കെ. അബൂബക്കർ, ഹാഷിഫ് നടക്കാവ് തുടങ്ങിയവർ പ്രസംഗിച്ചു.

